Friday, June 8, 2007

തട്ടിക്കൂട്ടിയ പടവുകള്‍ !

വന്നു ക്ഷണിക്കന്‍ കാത്തു നില്കാതെ ഞാന്

‍ഇന്നു വരുമോ അത്രടം വരെ ഒന്നു നീ

തരാന്‍ ഒന്നുമില്ലെന്കിലും കുട്ടാവരണം

ഓര്‍ക്കൂട്ടിലെ എന്‍ ഇല്ലത്തേക്ക്

ഉണ്ടാക്കി ബ്ളോഗും മറ്റും

ആഡ്യത്വം കൈവിടാതെ ഞാന്

‍കുളവും അമ്പലവുമെന്നപോല്

‍കുളമായതെന്‍ കവിത തന്നെ !

കുട്ടാ,ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണം

തട്ടിക്കൂട്ടിയ പടവുകള്‍ !

ചാറ്റിങ്ങ്


ചാറ്റല്‍ മഴയില്‍ കുളിര്‍മയികൊണ്ടു ഞാന്‍

അവള്‍ നനയുന്നതു ഞാനറിയുന്നു

കാണുന്നില്ല ഇരുവരു മെപ്പൊഴും

മൊഴിയാനാകുമെന്കിലും


Wednesday, June 6, 2007

സൂര്യകാന്തി


സൂര്യകാന്തി പ്രതിഫലിപ്പിക്കുന്ന

സൌമ്യയാം ചന്ദ്രിക നി

നിന്‍റെ മന്ദസ്മിത പൂ നിലാവു

ആസ്വതിക്കുന്നു ആവോളവും

നിന്‍ രൂപം മാറുന്നു നിത്യവും

പൌര്‍ണ്ണമിയില്‍ എല്ലാം മറന്നു

നിന്നിലലിയുന്നുവോ. എത്ര സുന്ദരം !

നിനക്കെന്നും നിലനില്‍ക്കട്ടെ സൌന്ദര്യം