Tuesday, July 3, 2007

അര്‍ത്ഥം

അര്‍ത്ഥമറിയാതെ പിമ്പേപോയാല്‍

അര്‍ത്ഥമില്ലാതെയാകുമെന്‍ സോദരാ

അര്‍ത്ഥമില്ലാജല്പനങ്ങളെന്കിലും

അര്‍ത്ഥമുണ്ടാകുമെന്‍ സോദരാ

കവിയുടെയര്‍ത്ഥം കവിത തന്നെ

കവിതയുടെയര്‍ത്ഥം നിങ്ങള്‍ക്കും !



Monday, July 2, 2007

തുടക്കക്കാരനോട്

വളരെ വളരെ നന്നായീ‍

വളരെ വളരെ നന്നാവും!

വീണ്ടും വീണ്ടും രചിക്കുക നീ

രണ്ടും കല്പിച്ചെഴുതുക നീ

മനുഷ്യത്തവള

വെറുമൊരുറുമ്പിനറിയാം താനാരെന്ന്!

വെറളിപിടിക്കും പോത്തിനുമറിയാം !

തവളയ്ക്കറിയാം തന്നുടെ ലോകം

ഇവനറിയില്ല ഇവനാരെന്ന് !

എന്നെ അറിയുമോ ?

എന്നെ അറിയുമോ സുഹൃത്തെ നിനക്ക്

നിന്നെ അറിയാന്‍ നിനക്കു പറ്റുമോ?

കൂടെ വസിക്കുമനുജനറിയില്ല!

വീട്ടിലിരിക്കുമമ്മയ്ക്കുമറിയില്ല !

Sunday, July 1, 2007

കുടുംബം കലക്കിയോട്

കലക്കിക്കലക്കി നീ കുടുംബം കലക്കി

അലക്കിയലക്കി തുണിയേതുമില്ലാ

കലക്കിക്കലക്കി നീ ബ്ലോഗും കലക്കി

കലയുടെ സൌന്ദര്യം നിന്നില്‍ ബാക്കി

ഭൂലോകവാസിയോട്

നിന്നുടെ മനവും ഭൂലോകവും രണ്ടല്ല

മൂന്നു ലോകവും നിന്നിലുണ്ട് തീര്‍ന്നില്ല !

പുറത്തുള്ളതെല്ലാം അകത്തുണ്ട്

മാറിമറയുന്ന കാലങ്ങളും

നേരം പോയി


രാത്രിയായി നേരം പോയി

യാത്രയ്ക്കു നേരമായി !

സൌമ്യമായ് ഉറങ്ങി കൊള്‍ക

സമയമില്ല ഇനിയെനിക്ക്

Friday, June 8, 2007

തട്ടിക്കൂട്ടിയ പടവുകള്‍ !

വന്നു ക്ഷണിക്കന്‍ കാത്തു നില്കാതെ ഞാന്

‍ഇന്നു വരുമോ അത്രടം വരെ ഒന്നു നീ

തരാന്‍ ഒന്നുമില്ലെന്കിലും കുട്ടാവരണം

ഓര്‍ക്കൂട്ടിലെ എന്‍ ഇല്ലത്തേക്ക്

ഉണ്ടാക്കി ബ്ളോഗും മറ്റും

ആഡ്യത്വം കൈവിടാതെ ഞാന്

‍കുളവും അമ്പലവുമെന്നപോല്

‍കുളമായതെന്‍ കവിത തന്നെ !

കുട്ടാ,ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കേണം

തട്ടിക്കൂട്ടിയ പടവുകള്‍ !

ചാറ്റിങ്ങ്


ചാറ്റല്‍ മഴയില്‍ കുളിര്‍മയികൊണ്ടു ഞാന്‍

അവള്‍ നനയുന്നതു ഞാനറിയുന്നു

കാണുന്നില്ല ഇരുവരു മെപ്പൊഴും

മൊഴിയാനാകുമെന്കിലും


Wednesday, June 6, 2007

സൂര്യകാന്തി


സൂര്യകാന്തി പ്രതിഫലിപ്പിക്കുന്ന

സൌമ്യയാം ചന്ദ്രിക നി

നിന്‍റെ മന്ദസ്മിത പൂ നിലാവു

ആസ്വതിക്കുന്നു ആവോളവും

നിന്‍ രൂപം മാറുന്നു നിത്യവും

പൌര്‍ണ്ണമിയില്‍ എല്ലാം മറന്നു

നിന്നിലലിയുന്നുവോ. എത്ര സുന്ദരം !

നിനക്കെന്നും നിലനില്‍ക്കട്ടെ സൌന്ദര്യം